കുറ്റപത്രം സമര്‍പ്പിച്ചു, വിശദാംശങ്ങള്‍ പുറത്ത് | Oneindia Malayalam

2017-11-22 521

Actress Case; Charge Sheet Submitted, Dileep 8th Accused

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴ് പ്രതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ ഉണ്ട്. മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ്. സിനിമ മേഖലയില്‍ നിന്ന് മാത്രം അമ്പതോളം സാക്ഷികള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. ദിലീപിനെതിരെ 17 വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത് എന്നാണ് വിവരം. കൂട്ട ബലാത്സംഗവും ക്രിമിനല്‍ ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതെല്ലാം കുറ്റപത്രത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റ പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ അതിന്റെ രേഖകള്‍ ദിലീപിനും പള്‍സര്‍ സുനിക്കും ലഭിക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പം, ഹാജരാക്കിയ രേഖകളുടെ പകര്‍പ്പുകളും ലഭിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കോടതിയില്‍ ദിലീപിന് വേണ്ടിയുടെ വാദങ്ങള്‍ കൂടുതല്‍ ശക്തമാകും.